കുറ്റിയാടിയിൽ ആറു കിലോ കഞ്ചാവുമായി യുവാക്കളെ പിടികൂടി

single-img
26 January 2016

Calicut-Cityആറു കിലോ കഞ്ചാവുമായി യുവാക്കളെ പിടികൂടി. കുറ്റിയാടി തൊട്ടില്‍പ്പാലം മേഖലകളില്‍ വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവാണ്‌ തൊട്ടില്‍പ്പാലം എസ്‌.ഐ. ജിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌. കുറ്റിയാടി ചുരത്തില്‍ വെച്ചാണ്‌ ഇവര്‍ പിടിയിലായത്‌. ഒഡീഷയില്‍ നിന്നും കര്‍ണാടക വഴിയാണ്‌ ഇവര്‍ കഞ്ചാവ്‌ എത്തിക്കുന്നത്‌.കഞ്ചാവ്‌ ഇടനിലക്കാര്‍ക്ക്‌ കൈമാറുന്നതിനിടെയാണ്‌ ഇവര്‍ പിടിയിലാകുന്നത്‌.