സർക്കാരിനു തിരിച്ചടി:ബാബുവിനെതിരായ അന്വേഷണ ഉത്തരവില്‍ സ്റ്റേയില്ല

single-img
25 January 2016

18194_1430312712കെ. ബാബുവിനെതിരെ കേസെടുക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവിന് സ്റ്റേ ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ ഹര്‍ജി അനവസരത്തില്‍ ഉള്ളതാണ്. സര്‍ക്കാര്‍ ഈ രീതിയില്‍ അല്ലായിരുന്നു കോടതിയെ സമീപിക്കേണ്ടിയിരുന്നതെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്. വിജിലന്‍സ് കോടതി നടപടിയില്‍ അപാകതയില്ലെങ്കിലും ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരുന്ന കേസില്‍ വിധി പറഞ്ഞത് ശരിയായോ എന്നും ഹൈക്കോടതി ചോദിച്ചു. വിജിലന്‍സ് കോടതി വിധി സ്റേ ചെയ്യാന്‍ വിസമ്മതിച്ച ഹൈക്കോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും നിരീക്ഷിച്ചു.

സി.ബി.ഐ അന്വേഷണത്തിനുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്. സ്‌റ്റേ ആവശ്യപ്പെട്ടുള്ള സത്യവാങ്മൂലം എ.ജിയാണ് സമര്‍പ്പിച്ചത്.