കലാകിരീടം കോഴിക്കോടിന്

single-img
25 January 2016

downloadതുടര്‍ച്ചായായി 10-ാം തവണയും കൗമാര കിരീടം ശിരസ്സിലേറ്റി കോഴിക്കോട്‌. അവസാനമിഷം വരെ അപ്പീലുകള്‍ സമ്മാനിച്ച ഉദ്വേഗദഭരിതമായ നിമിഷങ്ങള്‍ക്കുശേഷം 919 പോയിന്റുമായാണ് കോഴിക്കോട് പതിനേഴാം തവണയും കിരീടത്തില്‍ മുത്തമിട്ടത്.വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുറബ്ബ്‌ അധ്യക്ഷത വഹിച്ച സമാന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ മുഖ്യാതിഥിയായി. മന്ത്രി വി.എസ്‌ ശിവകുമാര്‍, സിനിമാ താരം നിവിന്‍ പോളി തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ തവണ ഒന്നാം സ്ഥാനം പങ്കിട്ട പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കണ്ണൂര്‍ ജില്ലയാണ് മൂന്നാമത്.ഏറ്റവും കൂടുതല്‍ കിരീടം നേടിയ ജില്ല, തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കിരീടം നേടിയ ജില്ല എന്നീ റെക്കോര്‍ഡുകളാണ്‌ കോഴിക്കോട്‌ സ്വന്തമാക്കിയത്‌. ആതിഥേയരായ തിരുവനന്തപുരം 387 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്.ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 120 പോയിന്റ് നേടിയ ഇടുക്കി കുമരമംഗലം സ്‌കൂളാണ് ഒന്നാമത്.ഏഴു ദിവസങ്ങളിലായി 19 വേദികളില്‍ നടന്ന മത്സരങ്ങളില്‍ പന്ത്രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.