നടി കൽപ്പന അന്തരിച്ചു.

single-img
25 January 2016

നടി കല്‍പന (51) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.ഇന്ന് രാവിലെ അബോധാവസ്ഥയില്‍ കണ്ടതിനെത്തുടര്‍ന്ന് ഇവരെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു അവാര്‍ഡ് നിശയുമായി ബന്ധപ്പെട്ട് കല്‍പനയടക്കമുളള മലയാളത്തിലെ താരങ്ങള്‍ രണ്ടു ദിവസമായി ഹൈദരാബാദിലായിരുന്നു.

ഇന്നു പുലർച്ചെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുൻപ് മരണം നടന്നിരുന്നുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

അപ്പോളോ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്

 

മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരം തനിച്ചല്ല ഞാൻ എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചിട്ടുണ്ട്.ചലച്ചിത്ര സംവിധായകനായ അനിലാണ് ഭർത്താവ്‌. പ്രമുഖ നടികളായ ഉർവശ്ശി, കലാരഞ്ജിനി എന്നിവർ സഹോദരിമാരാണ്. ഞാൻ കൽപ്പന എന്നൊരു മലയാള പുസ്തകം കൽപ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്