രോഹിത് വെമുല സംഭവത്തില്‍ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ ആര്‍.എസ്.എസ് ആക്രമണം.

single-img
25 January 2016

RohithVemulaമുംബൈ:മുംബൈ ധാരാവിയിൽ രോഹിത് വെമുല സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനു നേർക്ക് ആർ.എസ്.എസ് ആക്രമണം.ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വൈകുന്നേരം ആറരയോടെ നാല്‍പതോളം പേരടങ്ങിയ സംഘം ആയുധവും ലാത്തിയുമായെത്തി പ്രതിഷേധ റാലിയില്‍ പങ്കെടുത്തവരെ ആക്രമിച്ചു.

ജസ്റ്റിസ് ഫോർ രോഹിത് ജോയിന്റ് ആക്ഷൻ കമ്മറ്റിയുടെ പ്രകടനത്തിനു നേരെയാണു ആക്രമണമുണ്ടായത്.പ്രകടനം ആർ.എസ്.എസ് ശാഖയ്ക്ക് മുന്നിലെത്തിയപ്പോഴാണു ലാത്തിയും ആയുധവുമായെത്തി തങ്ങളെ ആക്രമിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.പത്തോളം വിദ്യാർഥികൾക്ക് പരിക്കേറ്റു.ഇവർ സിയോണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആക്രമിച്ച ആർ.എസ്.എസുകാർക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു.ബിജെപിയുടെ വിദ്യാഭ്യാസ മന്ത്രിയും പ്രാദേശിക എം.എൽ.എയും കേസെടുക്കാതിരിക്കാൻ പോലീസിനുമേൽ സമ്മർദ്ദം ചെലുത്തിയതായി വിദ്യാർഥികൾ ആരോപിച്ചു.

ആക്രമണം നടത്തിയവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഇയാള്‍ വിദ്യാർഥികൾ ധാരാവി പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു.

വിദ്യാർഥികൾ തങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നെന്നും അവരുടെ കൈയ്യിലും ആയുധങ്ങൾ ഉണ്ടായിരുന്നതായും ആർ.എസ്.എസ് പ്രവർത്തകർ പറഞ്ഞു