സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിയെ ഇന്ന് വിസ്തരിക്കും.

single-img
25 January 2016

Oommen_Chandy_852753fതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ ഇന്ന് സാക്ഷിയായി വിസ്തരിക്കും. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസില്‍ വച്ചാണ് മുഖ്യമന്ത്രിയുടെ മൊഴി എടുക്കുക.

കേസിലെ പ്രതികളായ സരിത എസ് നായരും ബിജു രാധാകൃഷ്ണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടായിരുന്നുവെന്നും സെക്രട്ടേറിയറ്റിലെത്തി ഇവര്‍ കണ്ടു എന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കമ്മീഷന്‍ ഇന്ന് മുഖ്യമന്ത്രിയോട് ചോദിച്ച് അറിയും.മുഖ്യമന്ത്രിയുടെ ഓഫീസ് കേസിലെ പ്രതികളെ സഹായിച്ചുവെന്ന ആക്ഷേപത്തിനും മുഖ്യമന്ത്രിയില്‍ നിന്ന് കമ്മീഷന്‍ മറുപടി തേടും.

മൊഴിയെടുക്കുന്നത് സംബന്ധിച്ച് കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് സെക്ഷന്‍ 8 ബി പ്രകാരം മുഖ്യമന്ത്രിക്ക് നേരത്തെ കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു.