ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് ഇന്ന് ഇന്ത്യയിൽ

single-img
24 January 2016

download (1)ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് ഇന്ന് ഇന്ത്യയിലെത്തും. മൂന്ന് ദിവസത്തേ സന്ദര്‍ശനത്തിനായാണ് അദേഹം ഇന്ത്യയിലെത്തുക. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യ അതിഥിയും ഫ്രഞ്ച് പ്രസിഡന്റാണ്. ചണ്ഡീഗഡ് വിമാനത്താവളത്തിലെത്തുന്ന ഫ്രഞ്ച് പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിക്കും.
നാളെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി , ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി , കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി എന്നിവരുമായി ഒലാദ് കൂടിക്കാഴ്ച്ച നടത്തും.റിപ്പബ്ലിക് ദിന ചടങ്ങുകളുടെ മുഖ്യ അതിഥിയായ ഒലാദിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.