യുവാവിനൊപ്പം ഹോം സ്‌റ്റേയില്‍ എത്തിയ യുവതിയെ കെട്ടിയിട്ട്‌ പീഡിപ്പിച്ച യുവാക്കള്‍ പിടിയില്‍

single-img
24 January 2016

rape victim_2_2_0യുവാവിനൊപ്പം ഹോം സ്‌റ്റേയില്‍ എത്തിയ യുവതിയെ കെട്ടിയിട്ട്‌ പീഡിപ്പിച്ച യുവാക്കള്‍ പിടിയില്‍. ഫോര്‍ട്ട്‌ കൊച്ചിയില്‍ രണ്ട്‌ മാസം മുമ്പാണ്‌ സംഭവമുണ്ടായത്‌. ക്രിസ്‌റ്റി(18), അല്‍ത്താഫ്‌(20), ഇജാസ്‌(20), സജു(20), അപ്പു(20) എന്നിവരാണ്‌ പിടിയിലായത്‌. പീഡനത്തിന്‌ ശേഷം യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി യുവാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്‌.പീഡന ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി യുവാവിന്റെയും യുവതിയുടെയും പക്കല്‍ നിന്നും ഒരു ലക്ഷം രൂപയും ആഭരണങ്ങളും കാറും ഇവര്‍ തട്ടിയെടുത്തിരുന്നു .പിടിയിലായ ക്രിസ്‌റ്റി യുവാവും യുവതിയും താമസിച്ച ഹോം സ്‌റ്റേയിലെ ജീവനക്കാരനായിരുന്നു.