താരലേലം: സഞ്ജുവിന് അടിസ്ഥാനവില രണ്ട് കോടി

single-img
24 January 2016

download (1)ഐ.പി.എല്‍ താരലേലത്തിന്റെ രണ്ടാം ഘട്ടത്തില്‍ സഞ്ജു.വി.സാംസണ് അടിസ്ഥാനവില രണ്ടുകോടി രൂപ.കൂടാതെ യുവരാജ്, വാട്‌സണ്‍ , ഇഷാന്ത് ശര്‍മ്മ ,മിച്ചല്‍ മാര്‍ഷ് , കെവിന്‍ പീറ്റേഴ്‌സണ്‍ , കെയിന്‍ റിച്ചാര്‍ഡ്‌സണ്‍, മൈക്ക് ഹസ്സി , ആശിഷ് നെഹ്‌റ, ദിനേഷ് കാര്‍ത്തിക്ക് ,സ്റ്റുവാര്‍ട്ട് ബിന്നി, ധവാല്‍ കുല്‍ക്കര്‍ണി, എന്നിവരാണ് രണ്ടുകോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍. ഫിബ്രവരി ആറിന് ബാംഗ്ലൂരില്‍ നടക്കുന്ന ലേലത്തില്‍ രണ്ടുകോടിയില്‍ നിന്നാണ് ഇവര്‍ക്കായുള്ള ലേലം വിളി ആരംഭിക്കുക.രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് സഞ്ജു വി സാംസണ്‍ കഴിഞ്ഞ സീസണുകളില്‍ കളിച്ചിരുന്നത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും അടുത്തിടെ സമാപിച്ച സായിദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റിലും സഞ്ജു മിന്നുന്ന പ്രകടനമാണ് നടത്തിയത്. മാര്‍ട്ടിന്‍ ഗുപ്ടില്‍ , ജാസണ്‍ ഹോള്‍ഡര്‍ ,ബരീന്ദര്‍ സ്രാണ്‍ എന്നിവര്‍ക്ക് അമ്പത് ലക്ഷവുമാണ് അടിസ്ഥാനവില.