രോഹിത്തിന്റെ ആത്മഹത്യ: ഹൈദരാബാദ് സർവകലാശാല വി.സി അവധിയിൽ പ്രവേശിച്ചു

single-img
24 January 2016

rohith-protests-hyd-759ദളിത് വിദ്യാര്‍ഥി രോഹിത്തിന്റെ ആത്മഹത്യയെത്തുടര്‍ന്നായ കടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ അപ്പ റാവു അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചു. രോഹിത് വെമുലയുടെ ആത്മഹ്ത്യയിൽ വി.സിക്കെതിരെ പൊലീസ് കേസെടുക്കണമെന്നും സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ സമരം തുടരുകയാണ്.പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രോഹിത്തിന്റെ അമ്മ രാധികയെ സന്ദര്‍ശിക്കാന്‍ അപ്പ റാവു ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. ജനവരി 13 നാണ് ഗവേഷണ വിദ്യാര്‍ഥിയായ രോഹിത് ആത്മഹത്യ ചെയ്തത്. സമരം തുടരുമെന്നും വി.സിയായി താല്കാലിക ചുമതല നൽകിയ അധ്യാപകൻ മുമ്പ് മറ്റൊരു വിദ്യാർഥിയുടെ മരണത്തിൽ ആരോപണവിധേയനായ ആളാണെന്ന് അംബേദ്കർ അസോസിയോഷൻ നേതാവ് പ്രേംകുമാർ പ്രതികരിച്ചു.