സെക്രട്ടറിയേറ്റിലെ അഴിമതികൂട്ടം തന്നെ കുടുക്കുവാൻ എന്തൊക്കെ ചെയ്യാനാകുമെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഡി.ജി.പി ജേക്കബ് തോമസ്

single-img
23 January 2016

jacob-thomasസെക്രട്ടറിയേറ്റിലെ അഴിമതികൂട്ടം തന്നെ കുടുക്കുവാൻ എന്തൊക്കെ ചെയ്യാനാകുമെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഡി.ജി.പി  ജേക്കബ് തോമസ്. അടുത്ത മെമ്മോ എന്തെന്ന് പറഞ്ഞ് കൊടുക്കാനുള്ള ചിന്തയിലായിരിക്കും അവർ. തന്നെ നശിപ്പിക്കുകയും തേജോവധം ചെയ്യുകയുമാണ് അവരുടെ ലക്ഷ്യം. അതിന് വേണ്ടി അവർ എന്തും ചെയ്യുമെന്നും ജേക്കബ് തോമസ് പറഞ്ഞു.  വരാനിരിക്കുന്ന അഴിമതി കേസുകളിൽ നിന്ന് രക്ഷപ്പെടുകയാണ് അവരുടെ ലക്ഷ്യം.  “സത്യമേവ ജയതേ” സ്വതന്ത്ര ഇന്ത്യയുടെ ആപ്ത വാക്യമാണ്. ഇത് ശക്തി നൽകുന്നതാണ്. ഭരണഘടനാ തത്വങ്ങൾ മുറുകെ പിടിച്ചു കൊണ്ടാണ് താൻ നിലപാടെടുക്കുന്നത്.