സംസ്‌ഥാന സ്‌കൂള്‍ കലോത്സവം:പാലക്കാടിനെ പിന്തള്ളി കോഴിക്കോട്‌ ഒന്നാം സ്‌ഥാനത്ത്

single-img
23 January 2016

downloadസംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാടിനെ പിന്തള്ളി കോഴിക്കോട്‌ ഒന്നാം സ്‌ഥാനത്തെത്തി. കലോത്സവം നാലു ദിവസം പിന്നിട്ടപ്പോള്‍ 620 പോയിന്റുമായാണ്‌ കോഴിക്കോട്‌ ഒന്നാം സ്‌ഥാനത്തെത്തിയത്‌. 615 പോയിന്റുമായി പാലക്കാടാണ്‌ രണ്ടാംസ്‌ഥാനത്ത്‌. 610 പോയിന്റുമായി എറണാകുളവും മലപ്പുറവും കണ്ണൂരും മൂന്നാംസ്‌ഥാനത്താണ്‌.
ആതിഥേയരായ തിരുവനന്തപുരം പത്താം സ്‌ഥാനത്ത്‌ തുടരുന്നു. അറുന്നൂറിലേറെ അപ്പീലുകള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്‌.
ആദ്യ അഞ്ച് പോയിന്റ്‌ നില
കോഴിക്കോട്‌-620
പാലക്കാട്‌-615
മലപ്പുറം-610
എറണാകുളം-610
കണ്ണൂര്‍-610