വിജിലന്‍സ് സംവിധാനത്തിന്‍െറ പ്രവര്‍ത്തനം സംബന്ധിച്ച് ആക്ഷേപമോ വിമര്‍ശമോ കോടതി ഉത്തരവില്‍ ഇല്ല:ആഭ്യന്തരമന്ത്രി

single-img
23 January 2016

rameshകെ. ബാബുവിനെതിരെ എഫ്.ഐ.ആര്‍ എടുത്ത് അന്വേഷിക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവില്‍ വിജിലന്‍സ് വകുപ്പിനെതിരെ രൂക്ഷ വിമര്‍ശമെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എഫ്.ഐ.ആര്‍ എടുത്ത് അന്വേഷിക്കണമെന്നും കോടതി മേല്‍നോട്ടം വഹിക്കുമെന്നും മാത്രമാണ് ഉത്തരവില്‍ പറയുന്നത്. വിജിലന്‍സ് സംവിധാനത്തിന്‍െറ പ്രവര്‍ത്തനം സംബന്ധിച്ച് ഒരു ആക്ഷേപമോ വിമര്‍ശമോ കോടതി ഉത്തരവില്‍ ഇല്ല.  കേസുകള്‍ പരിഗണിക്കുമ്പോള്‍ വാക്കാലുള്ള വാദപ്രതിവാദങ്ങള്‍ കോടതി ഉത്തരവ് എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.