സി.ബി.ഐ. കൂട്ടിലടച്ച തത്തയല്ല, ചങ്ങലയ്‌ക്കിട്ട പട്ടിയാണെന്നു എം.വി. ജയരാജന്‍

single-img
23 January 2016

maxresdefaultസി.ബി.ഐ. കൂട്ടിലടച്ച തത്തയല്ല, ചങ്ങലയ്‌ക്കിട്ട പട്ടിയാണെന്നു സി.പി.എം. സംസ്‌ഥാനസമിതിയംഗം എം.വി. ജയരാജന്‍. കതിരൂര്‍ മനോജ്‌ വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രതിയാക്കിയതു രാഷ്‌ട്രീയപ്രേരിതമാണന്നും എം.വി. ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധപ്രകടനവും പൊതുയോഗവും ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  മമ്മൂട്ടിയുടെ സിനിമയില്‍ സി.ബി.ഐ. സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇന്‍വസ്‌റ്റിഗേഷനാണെങ്കില്‍ മനോജ്‌ വധക്കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇഡിയറ്റ്‌സാണ്‌.   അന്നു ജയരാജനെ ശാരീരികമായി ഇല്ലാതാക്കാന്‍ നോക്കി. ഇപ്പോള്‍ ജയിലിലടച്ച്‌ ഇല്ലാതാക്കാന്‍ നോക്കുന്നു. അതിനൊരു ശക്‌തിക്കും കഴിയില്ല എം.വി. ജയരാജന്‍ പറഞ്ഞു.