കെ. ബാബുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന കോടതി വിധി :പകർപ്പ് കണ്ടതിന് ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി

single-img
23 January 2016

oomenമന്ത്രി കെ. ബാബുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കോടതി വിധി പകർപ്പ് കണ്ടതിന് ശേഷം വിഷയത്തിൽ പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇക്കാര്യത്തിൽ ഗൂഢാലോചനയുണ്ട് എന്ന കാര്യം ബാബു നേരത്തെ തന്നെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് മദ്യത്തിൻെറ ലഭ്യത കുറക്കാനുള്ള സർക്കാർ നിലപാട് തുടരും. ഈ തീരുമാനം ആർക്കും എതിരായുള്ളതല്ല. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.