നടി അര്‍ച്ചന കവി വിവാഹിതയായി

single-img
23 January 2016

imgabish-mathew-archana-kaviനടി അര്‍ച്ചന കവി വിവാഹിതയായി. കോട്ടയം സ്വദേശിയും ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനുമായ അബീഷ് മാത്യുവാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ റിമ കല്ലിങ്കലും മാളവിക മോഹനും പങ്കെടുത്തു. കഴിഞ്ഞ ഒക്‌ടോബര്‍ 31നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളുമാണ്.