മെസിയുടെ കുഞ്ഞ് ആരാധകനെ തേടി സോഷ്യല്‍ മീഡിയ
23 January 2016
മെസിയുടെ കുഞ്ഞ് ആരാധകനെ തേടി സോഷ്യല്‍ മീഡിയ. പോളിത്തീന്‍ കവറില്‍ അര്‍ജന്റീനയുടെ ജഴ്സി വരച്ച് മെസിയുടെ നമ്പര്‍ 10 എഴുതിയ കുഞ്ഞു മെസി ആരാധകന് സോഷ്യല്‍ മീഡിയയെ വല്ലാതെ ഉലച്ചിട്ടുണ്ട്. ഈ കുട്ടിയെ കണ്ടെത്താനായി ഓണ്‍ലൈന്‍ കാമ്പയിനുമായി മെസി ആരാധകര്‍ രംഗത്തുണ്ട്. കുട്ടിയെ സഹായിക്കാന്‍ സാക്ഷാല്‍ മെസി തന്നെ രംഗത്തെത്തിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
ചിത്രം എവിടെ ഷൂട്ട് ചെയ്തതാണെന്നതിനു ഇതുവരെ കണ്ടെത്തിയിട്ടില്ല. പുറം തിരിഞ്ഞ് നില്ക്കുന്നതിനാല് കുട്ടിയുടെ മുഖം വ്യക്തമല്ല. പക്ഷെ തകര്‍ന്ന കെട്ടിടങ്ങള്‍ യുദ്ധമേഖലയിലെവിടെയോ ആണ് കുട്ടിയുടെ വീട് എന്ന നിഗമനത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. ഐ.എസ് ആക്രമണത്തില്‍ തകര്‍ന്ന ഇറാഖിലെ ദൊഹൂക് മേഖലയില്‍ നിന്നുള്ള കുട്ടിയാവാമെന്നാണ് കാമ്പയിന് നേതൃത്വം നല്കുന്നവര് കരുതുന്നത്.