മുംബൈ റെയില്‍വേസ്റ്റേഷനില്‍ ഇന്ന് മുതല്‍ സൗജന്യ വൈഫൈ സേവനം ലഭ്യമാകും

single-img
22 January 2016

8057047834_da592c50b3_oമുംബൈ റെയില്‍വേസ്റ്റേഷനില്‍ ഇന്ന് മുതല്‍ സൗജന്യ വൈഫൈ സേവനം ലഭ്യമാകും.ഇന്ത്യന്‍ റെയില്‍വേ,റെയില്‍ടേല്‍ കോര്‍പറേഷനുമായ് ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ വര്‍ഷാന്ത്യത്തോടെ രാജ്യത്തെ മറ്റ് 100 സ്റ്റേഷനുകളിലേക്ക് കൂടി സൗജന്യ വൈഫൈ പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് റെയില്‍ടേല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍.കെ ബാഹുഗുണ അറിയിച്ചു.പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗൂഗിളും രംഗത്തെത്തിയിട്ടുണ്ട്.