വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ യൂണിറ്റ് മാറ്റി സ്ഥാപിക്കണമെന്ന ഹരിത ട്രിബ്യൂണല്‍ വിധി സുപ്രീംകോടതി ശരിവെച്ചു

single-img
22 January 2016

downloadവിളപ്പില്‍ശാല മാലിന്യ സംസ്‌കരണ യൂണിറ്റ് മാറ്റി സ്ഥാപിക്കണമെന്ന ഹരിത ട്രിബ്യൂണല്‍ വിധി സുപ്രീംകോടതി ശരിവെച്ചു. പ്‌ളാന്റ് മാറ്റുന്നതിനൊപ്പം ഭൂമി പഴയ പടി ആക്കണമെന്നും നിര്‍ദ്ദേശമുണ്ട്.ഭേദഗതി ആവശ്യമാണെങ്കില്‍ കോര്‍പ്പറേഷനു ഹരിത ട്രിബൂണലിനെ സമീപിക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി. മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ കണ്ടെത്തണമെന്ന് കോടതി പറഞ്ഞു.