ബിരുദദാന ചടങ്ങിന് മുഖ്യാതിഥിയായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം:നരേന്ദ്ര മോദി മൂര്‍ദ്ധാബാദ്,മോദി ഗോ ബാക്ക് മുദ്രാവാക്യങ്ങൾ വിളിച്ച വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

single-img
22 January 2016

Modi-DISRUPTION-Lko-1പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ. മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധപ്രകടനം നടത്തിയ വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.വാരണാസി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിൽ ബിരുദദാന ചടങ്ങിന് മുഖ്യാതിഥിയായി എത്തിയതായിരുന്നു പ്രധാനമന്ത്രി.രോഹിത് വെമുലയുടെ മരണത്തിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ മോദിക്കെതിരെ മുദ്രാവാക്യം വിളികളുയർത്തിയത്.

[mom_video type=”youtube” id=”CbYHHxcHjK0″]

രോഹിത് വെമുല വിഷയത്തിൽ മൗനം വെടിഞ്ഞ പ്രധാനമന്ത്രി ഭാരത മാതാവിന് ഹൈദരാബാദിൽ ഒരു മകനെ നഷ്ടമായെന്നും ഈ സംഭവം തന്നെ വേദനിപ്പിച്ചെന്നും പറഞ്ഞു