ടൈറ്റാനിയം കേസില്‍ ഉമ്മന്‍ ചാണ്ടിയെ ഒന്നാം പ്രതിയാക്കണം; ഉമ്മന്‍ ചാണ്ടി കേസുകള്‍ ഇല്ലാതാക്കാന്‍ ഭരണം ദുരുപയോഗം ചെയ്യുന്നു- പിണറായി വിജയന്
22 January 2016
കോഴിക്കോട്: ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒന്നാം പ്രതിയാക്കണമെന്ന് പിണറായി വിജയന്. ഉമ്മന്‍ ചാണ്ടി കേസുകള്‍ ഇല്ലാതാക്കാന്‍ ഭരണം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കാസര്‍ഗേഡ് കേന്ദ്ര സര്‍വകലാശാലയിലും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിവേചനമുണ്ട്. ദളിത് പിന്നാക്ക വിദ്യാര്‍ത്ഥികള്‍ അധികൃതരുടെ വിവേചനത്തിന് ഇരയാകുന്നുണ്ടെന്നും ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തെ അപലപിച്ച് പിണറായി പറഞ്ഞു. കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ചട്ടുകമായി മാറിയെന്ന് പിണറായി ആരോപിച്ചു.