മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ താന്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ മുട്ടിലിഴഞ്ഞ് വി.എസിന്റെ മുന്നിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്
20 January 2016
തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ താന്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ മുട്ടിലിഴഞ്ഞ് വി.എസ് അച്യുതാനന്ദന്റെ മുന്നിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്.
എസ്.എന്‍.ഡി.പിക്കെതിരെ നില്ക്കുന്ന സമ്പന്നരുടെ പാവയായി വി.എസ് മാറിയിരിക്കുകയാണെന്നും ആരെങ്കിലും എന്തെങ്കിലും എഴുതിക്കൊടുക്കുന്ന പരാതിയില്‍ ഒപ്പിട്ട് വിജിലന്‍സിന് നല്‍കുകയാണ് അദ്ദേഹമെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
കേസ് അന്വേഷിക്കാന്‍ ഉത്തരവിട്ടാലോ എഫ്ഐആര്‍ രജിസ്റര്‍ ചെയ്താലോ താന്‍ കുറ്റക്കാരന്‍ ആവില്ല. തെളിവുകള്‍ കണ്ടെത്തി കുറ്റക്കാരനെങ്കിലും കോടതി ശിക്ഷിക്കട്ടെ. വി.എസിന്റേത് തറ വേലയാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.