പാകിസ്താനിലെ ബച്ചാ ഖാന്‍ സര്‍വകലാശാലയില്‍ ഭീകരാക്രമണ; 60തോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ക്യാംപസിനുള്ളില്‍ 3000 വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു

single-img
20 January 2016

pak-terrorപെഷാവര്‍: പാകിസ്താനിലെ ബച്ചാ ഖാന്‍ സര്‍വകലാശാലയില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 15 മുതല്‍ 60തോളം പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ ഒമ്പതരയോടെയാണ്  ഖൈബര്‍ പക്തൂണ്‍ക്വ പ്രവിശ്യയിലെ ചാര്‍സാഡയിലുള്ള ബച്ചാ ഖാന്‍ സര്‍വകലാശാലയിലേക്കാണ് ഭീകരര്‍ ഇരച്ചുകയറി വെടിയുതിര്‍ത്തത്. 3000 വിദ്യാര്‍ത്ഥികളാണ് ക്യാംപസിലുള്ളത്. ക്യാംപസസിനുള്ളില്‍ രണ്ട് സ്‌ഫോടനങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഭീകരരെ തുരത്താനുള്ള സൈനിക നടപടി പുരോഗമിക്കുകയാണ്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.

സര്‍വകലാശാലയില്‍ കവിതാ ആസ്വാദന ചടങ്ങിനിടെയാണ് ഭീകരര്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്കു നേരെ വെടിയുതിര്‍ത്തത്. ക്യാംപസിലെ കെട്ടിടത്തില്‍ നിന്നും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. നാല് ഭീകരരെ വധിച്ചതായി പാക് സൈന്യം അവകാശപ്പെടുന്നു. സര്‍വകലാശാലയ്ക്കകത്ത് കുടുങ്ങിയ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്തിയതായും ഡിഐജി  പറഞ്ഞു. ക്യാംപസ് സുരക്ഷാ സൈന്യം വളഞ്ഞിരിക്കുകയാണ്.

2014 ഡിസംബറില്‍ പെഷാവറിലെ സൈനിക സ്‌കൂളിലുണ്ടായ ഭീകരാക്രമണത്തില്‍ 130 കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് സമാനമായ ആക്രമണമാണ് ഇന്നുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല