കൊടും തീവ്രവാദി ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി ഐസിസ് സ്ഥിരീകരിച്ചു

single-img
20 January 2016

Screen Shot 2014-08-20 at 3.53.14 PM.jpgബെയ്‌റൂട്ട്: കൊടും തീവ്രവാദി ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി ഐസിസ് സ്ഥിരീകരിച്ചു.നേരത്തെ കഴിഞ്ഞ നവംബറില്‍ മുഹമ്മദ് എംവസി എന്ന ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി യുഎസിന്റെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. നവംബര്‍ 12ന് സിറിയയിലെ റാഖയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ജിഹാദി ജോണ്‍ കൊല്ലപ്പെട്ടുവെന്നാണ് ഐസിസിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ദാബിഖ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജിഹാദി ജോണ്‍ രക്തസാക്ഷിയാണെന്നും, അയാളെ സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകുവാന്‍ ദൈവം കരുണകാട്ടുമെന്നും ഐഎസിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. ലണ്ടനില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറായിരുന്ന മുഹമ്മദ് എംവസിയെന്ന ജിഹാദി ജോണ്‍ 2014 ആഗസ്റ്റിലാണ് ആദ്യമായി ഐഎസ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

യുഎസ് പത്രപ്രവര്‍ത്തകരായ സ്റ്റീവന്‍ സോട്ട് ലോഫ്, ജെയിംസ് ഫോളി, ജാപ്പനീസ് പത്രപ്രവര്‍ത്തകന്‍ കെന്‍ജ് ഗോട്ടോ, യുഎസ് സന്നദ്ധ പ്രവര്‍ത്തകന്‍ അബ്ദു റഹ്മാന്‍ കാസിഗ്, ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകരായ അബ്ദു റഹ്മാന്‍ കാസിഗ്, അലന്‍ ഹെനിങ് എന്നിവരെ വധിച്ചത് ജിഹാദി ജോണ്‍ ആണെന്ന് സ്ഥിരികരിച്ചിരുന്നു.