ബിഹാറില്‍ വനിതാ എം.എല്‍.എ പോലീസ്‌ സ്‌റ്റേഷനില്‍ അതിക്രമിച്ചു ഭര്‍ത്താവിനെ മോചിപ്പിച്ചു

single-img
19 January 2016

bihar-mlaപുര്‍ണീയ: ബിഹാറില്‍ ജെ.ഡി.യു വനിതാ എം.എല്‍.എ പോലീസ്‌ സ്‌റ്റേഷനില്‍ അതിക്രമിച്ചു കയറി ഭര്‍ത്താവിനെ മോചിപ്പിച്ചു.   പുര്‍ണിയ എം.എല്‍.എ ബിമ ഭാരതിയാണ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മരാംഗ പോലീസ്‌ സ്‌റ്റേഷനില്‍ കയറി ഭര്‍ത്താവ്‌ അവദേശ്‌ മണ്ഡലിനെ മോചിപ്പിച്ചത്‌. ഒരു കൊലക്കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിനാണ്‌ മണ്ഡലിനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സ്‌റ്റേഷന്‍ വളഞ്ഞ ജെ.ഡി.യു പ്രവര്‍ത്തകര്‍ മണ്ഡലിനെ ഇറക്കിക്കൊണ്ടുപോയി.

സംഭവത്തില്‍ സ്‌റ്റേഷന്‍ ചുമതലയിലുണ്ടായിരുന്ന പോലീസ്‌ ഓഫീസറെ സസ്‌പെന്റു ചെയ്‌തു. സ്‌റ്റേഷനില്‍ മതിയായ സുരക്ഷ ഏര്‍പ്പെടുത്താതിരുന്ന ഓഫീസര്‍ക്ക്‌ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്‌. കൊലപാതകം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്‌ മണ്ഡല്‍. പുര്‍ണിയ എം.പിയും പോലീസ്‌ സ്‌റ്റേഷന്‍ ആക്രമിച്ചവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവരുടെ പങ്കും അന്വേഷിക്കുമെന്നം പോലീസ്‌ സൂപ്രണ്ട്‌ അറിയിച്ചു.