നിക്കര്‍ ധരിച്ച് പൊതുജനങ്ങള്‍ക്കു മുമ്പിലെത്താന്‍ ആര്.എസ്.എസുകാര്‍ക്ക് നാണമാവുന്നില്ലേ-റാബ്രിദേവി
പാറ്റ്ന: അരപാന്റ് ധരിച്ച് പൊതുജനങ്ങള്‍ക്കു മുമ്പിലെത്താന്‍ ആര്.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് നാണമാവുന്നില്ലേ എന്ന് റാബ്രിദേവി. ആര്.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കള്‍പോലും നിക്കര്‍ ധരിച്ചാണ് പാര്‍ട്ടി ചടങ്ങുകള്‍ക്ക് എത്തുകയെന്നും ആര്.ജെ.ഡി നേതാവും ലാലു പ്രസാദ് യാദവിന്റെ ഭാര്യ കൂടിയായ റാബ്രി ദേവി പരിഹസിച്ചു. ആര്.ജെ.ഡിയുടെ ദേശീയ കൗണ്‍സില്‍ മീറ്റില്‍ അവര്‍ റാബ്രിദേവി.
കൂടാതെ ലാത്തി ഉപയോഗത്തില്‍ ബി.ജെ.പിയുടെയും ആര്.എസ്.എസിന്റേയും ഇരട്ട നിലപാടിനെനെയും റാബ്രിദേവി വിമര്‍ശിച്ചു. ആര്.എസ്.എസുകാര്‍ ലാത്തിയുമായി നടക്കുമ്പോള്‍ പിന്നെ ആര്.ജെ.ഡി പ്രവര്‍ത്തകര്‍ പാര്‍ട്ടി യോഗങ്ങളില്‍ ലാത്തിയുമായി വരുന്നതിനെ എന്തിന് ആര്.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഭയക്കണമെന്ന് അവര്‍ ചോദിച്ചു.
ആര്.ജെ.ഡിയും നിതീഷ്കുമാറും ഒരുമിച്ച് നില്ക്കുകയാണെങ്കില് അടുത്ത 20 വര്‍ഷത്തേക്ക് ജനതാപരിവാര്‍ ബിഹാര്‍ ഭരിക്കുമെന്നും റാബ്രിദേവി തുടര്‍ന്നു. എന്നാല്‍ പരസ്പരം കാലുവാരിയാര് അതു പ്രയാസമാവുമെന്നും അവര്‍ പറഞ്ഞു.