ജനുവരി 30ന് രാജ്പഥില്‍ അണ്ണാ ഹസാരെ മോഡിക്കെതിരെ സമരം ചെയ്യും
17 January 2016
ന്യൂഡല്‍ഹി: രാജ്യ വ്യാപക ജനലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ ഡല്‍ഹിയില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കും. ജനുവരി 30ന് ഡല്‍ഹി രാജ്പഥില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാനാണ് ഹസാരെ ആഹ്വാനം ചെയ്തിട്ടുള്ളത്. താന്‍ ഉന്നയിച്ച ആവശ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖം തിരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഹസാരെയുടെ സമരം.
അതേസമയം, സമരം തുടങ്ങുന്നതിന് മുമ്പ് ജനുവരി 26നകം അണ്ണാ ഹസാരയെ കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കി അദ്ദേഹത്തിന് അജ്ഞാത ഭീഷണിക്കത്ത് ലഭിച്ചു. മഹാരാഷ്ട്രയിലെ അണ്ണാ ഹസാരെയുടെ ഓഫീസിലാണ് കത്ത് ലഭിച്ചത്.