രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തിലെ പെണ്‍സൈനികരും

single-img
16 January 2016

in29_bsf_raising_day_14950g

ചൈനയുമായുള്ള അതിര്‍ത്തിയില്‍ ഇനി പെണ്‍സൈനികര്‍ കാവല്‍ നില്‍ക്കും. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ഹിളാവിഭാഗത്തെ 3,488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയിലാണ് കാവലിനു നിയോഗിക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയര്‍ന്ന പ്രദേശത്തെ കഠിനസാഹചര്യങ്ങളോടു പൊരുത്തപ്പെടാനായി ഒരു വര്‍ഷത്തോളം നീണ്ട പരിശീലനത്തിനുശേഷമാണു പെണസൈനികര്‍ അതഇര്‍ത്തി പോസ്റ്റുകളിലെത്തുന്നത്.

ഉത്തരാഖണ്ഡിലെ ഒടുവിലത്തെ ഇന്ത്യന്‍ ഗ്രാമമായ മാനാപാസ് മുതലുള്ള അതിര്‍ത്തിയിലാണു വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പെണ്‍ സൈനികരെ നിയോഗിക്കുന്നതെന്ന് ബോര്‍ഡര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ കൃഷ്ണ ചൗധരി പറഞ്ഞു.

അതിര്‍ത്തികളിലേക്കായി കഴിഞ്ഞ ഫെബ്രുവരിയിലാണു സേനാംഗങ്ങളെ റിക്രൂട്ട്‌ചെയ്തത്.