പെട്രോളിനും ഡീസലിനും വില കുറച്ചു; കുറച്ചതിന്റെ ഇരട്ടിയിലേറെ തുക എക്‌സൈസ് ഡ്യൂട്ടിയായി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

single-img
16 January 2016

petrol pump

പെട്രോളിനും ഡീസലിനും വില കുറച്ചു. കുറച്ചതിന്റെ ഇരട്ടിയിലേറെ തുക എക്‌സൈസ് ഡ്യൂട്ടിയായി വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കി അധികൃതരും. പെട്രോളിനു 32 പൈസയും ഡീസലിന് 85 പൈസയുമാണ് ഓരോ ലിറ്ററിലും കുറച്ചത്. അതേസമയം ഡ്യൂട്ടി പെട്രോളിന് 75 പൈസയും ഡീസലിന് രണ്ടു രൂപയും കൂട്ടി. ജനങ്ങള്‍ക്ക് യഥാക്രമം 32 പൈസയും 83 പൈസയും കുറയും.

ആഗോള ക്രൂഡ്ഓയില്‍ വില കുറഞ്ഞുതുടങ്ങിയശേഷം സര്‍ക്കാര്‍ ചെയ്തുവന്നത് ഇത്തവണയും തുടര്‍ന്നു. കുറയ്ക്കാവുന്നിടത്തോളം കുറയ്ക്കാതെ വലിയ പങ്ക് സര്‍ക്കാരിലേക്കു നികുതിയായി മാറ്റുകയാണു ഗവണ്‍മെന്റ് ചെയ്തത്. പെട്രോളിന് 107 പൈസ കുറയ്ക്കാമായിരുന്നതാണ് 32 പൈസയില്‍ ഒതുക്കിയത്. ഡീസലിന് 2.85 രൂപ കുറയ്ക്കാമായിരുന്നത് 85 പൈസയില്‍ ഒതുക്കി.

ലോകവിപണിയില്‍ എല്ലാ ഇനം ക്രൂഡുകള്‍ക്കും ഇന്നലെ വീപ്പയ്ക്ക് 30 ഡോളറിനു താഴെയായിരുന്നു വില. 12 വര്‍ഷത്തിനിടയിലെ ഏറ്റവും താണ നിലയാണിത്. ഇന്നലത്തെ നികുതിവര്‍ധനയിലൂടെ മാര്‍ച്ച് 31 വരെ 3,700 കോടി രൂപയാണു കേന്ദ്രസര്‍ക്കാരിനു ലഭിക്കുക.