അഭിഭാഷകരുടെ പ്രധാനലക്ഷ്യം പണമുണ്ടാക്കലാകരുതെന്ന് ജസ്റ്റിസ് ടി.എസ് താക്കൂര്‍
16 January 2016
കൊച്ചി : അഭിഭാഷകരുടെ പ്രധാനലക്ഷ്യം പണമുണ്ടാക്കലാകരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍. രാജ്യത്തെ നിയമവിദ്യാഭ്യാസം പുതിയ തലങ്ങളിലേയ്ക്ക് ഉയരണം. ഇന്ത്യക്ക് നിയമവിദ്യാഭ്യാസ രംഗത്ത് ഹബ്ബായി പ്രവര്‍ത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിന്റെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.