കോട്ടയം ജില്ലയില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത 93 സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കി

single-img
15 January 2016

SA28_RAID_1918760f

കോട്ടയം ജില്ലയില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത 93 സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കി. ജില്ലയിലെമ്പാടുമായി ഹോട്ടലുകളും ബേക്കറികളുമുള്‍പ്പെടെ ഭക്ഷണം വില്‍ക്കുന്ന 758 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതു വ്യാപക ക്രമക്കേടുകളാണ്.

വിവിധ കാരണങ്ങളുടെ പേരില്‍ 93 സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ിതില്‍ കൊതുകിന്റെ ഉറവിടങ്ങള്‍ കാണപ്പെട്ടതിനും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതിനുമാണു കൂടുതല്‍ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്.

മലിനജലം പുറത്തേക്ക് ഒഴുക്കിയതിന് 15 സ്ഥാപനങ്ങള്‍ക്കും മാലിന്യം ശരിയായി സംസ്‌ക്കരിക്കാത്തതിനു 21 സ്ഥാപനങ്ങള്‍ക്കും, ഭക്ഷണങ്ങളിലൂടെ പകര്‍ച്ചവ്യാധി പടരുന്നതിനു സാഹചര്യം സൃഷ്ടിച്ചതിനു 22 സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്

കൂടാതെ ലൈസന്‍സ് ഇല്ലാതെ സ്ഥാപനം പ്രവര്‍ത്തിപ്പിച്ചതിന് 46 സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കി.