മൂന്ന് അമ്പലങ്ങള്‍ തന്ന് 39,997 മുസ്‌ലിം പള്ളികള്‍ സംരക്ഷിക്കൂവെന്ന ആവശ്യവുമായി സുബ്രഹ്മണ്യന്‍ സ്വാമി

single-img
10 January 2016

subramanian-swamy

മൂന്ന് അമ്പലങ്ങള്‍ തന്ന് 39,997 മുസ്‌ലിം പള്ളികള്‍ സംരക്ഷിക്കൂ എന്ന് മുസ്ലീങ്ങളോട് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ടാണ് സ്വാമിയുടെ വിവാദ പ്രസ്താവന. മ

ഞങ്ങള്‍ ഹിന്ദുക്കള്‍ മുസ്‌ലിംകള്‍ക്ക് ഒരു ഓഫര്‍ വയ്ക്കുന്നുവെന്നും കൃഷ്ണന്റെ ഒരു പാക്കേജാണിതെന്നും സ്വാമി എപറയുന്നു. മുസ്ലീം നേതാക്കള്‍ ദുര്യോധനനെ പോലെ ആകരുതെന്നും ട്വിറ്ററിലൂടെ സ്വാമി അറിയിച്ചു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം രാഷ്ട്രീയ വിഷയമല്ല. എല്ലാ വര്‍ഷവും ഏതെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ രാജ്യത്ത് ഉണ്ടാകുക പതിവാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.