ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്ന് അശ്വിന്‍

single-img
10 January 2016

2Ravichandran-Ashwin-1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്ന് അശ്വിന്‍. ധോണിയുടെ വത്സല പുത്രന്‍ എന്നറിയപ്പെടുന്ന അശ്വിന്റെ അഭിപ്രായം ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ നല്‍കിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച നായകന്‍ സൗരവ് ഗാംഗുലിയാണെന്നാണ് അഭിപ്രായപ്പെട്ടത്. ഗാംഗുലി എങ്ങനെയാണ് ടീം ഇന്ത്യയെ നയിച്ചതെന്നും യുവതാരങ്ങളെ വളര്‍ത്തികൊണ്ടുവന്നതെന്നും എല്ലാവര്‍ക്കും മാതൃകയാണെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ധോണിയ്ക്ക് കീഴിലാണ് 2011ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ജെഴ്‌സിയില്‍ അശ്വിന്‍ അരങ്ങേറിയത്. അന്നുമുതല്‍ ക്യാപ്റ്റന്‍ കൂളിന്റെ വിശ്വസ്തനായാണ് അശ്വിന്‍ അറിയപ്പെടുന്നത്. ഫോം നഷ്ടപ്പെട്ട സമയത്തൊക്കെ ധോണിയാണ് അശ്വിനെ സംരക്ഷിച്ചതെന്ന ആരോപണമുയര്‍ന്നിരുന്നു.