ഇന്ത്യയില്‍ ഫ്രീബേസിക്ക്‌സ് പദ്ധതി നടപ്പാക്കുന്നതിനായി ഫേസ്ബുക്ക് പരസ്യത്തിനായി ചെലവഴിച്ചത് 300 കോടി രൂപ

single-img
10 January 2016

zuckerberg

ഇന്ത്യയില്‍ ഫ്രീബേസിക്ക്‌സ് പദ്ധതി നടപ്പാക്കുന്നതിനായി ഫേസ്ബുക്ക് പരസ്യത്തിനായി ചെലവഴിച്ചത് 300 കോടി രൂപ. ഇതില്‍ 180 മുതല്‍ 200 കോടി രൂപ വരെ പത്രങ്ങളില്‍ പരസ്യം നല്‍കുന്നതിനാണ് ഫേസ്ബുക്ക് ചെലവാക്കിയത്. ഫ്രീബേസിക്ക്‌സിനെക്കുറിച്ച് ജനങ്ങളെ ബോധവന്മാരാക്കുന്നതിനാണ് ഇത്രയധികം തുക ചെലവഴിച്ചതെന്നാണ് ഫേസ്ബുക്ക് ഭാഷ്യം.

ഇന്ത്യയില്‍ ഫ്രീബേസിക്ക്‌സ് പദ്ധതി നടപ്പാക്കുന്നതിനായി ഫേസ്ബുക്ക് കഴിഞ്ഞ കുറച്ച് നാളുകളായി ക്യാംപെയിന്‍ നടത്തി വരികയാണ്. എന്നാല്‍ ഇന്ത്യയിലെ പത്രങ്ങളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും തുടര്‍ച്ചയായി പരസ്യം നല്‍കിയതിനെ തുടര്‍ന്ന് നിരവധി ആളുകളാണ് അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കിയത്. ഫേസ്ബുക്കിന്റെ പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണന്നും തെറ്റായ വാഗ്ദാനങ്ങളാണ് അവര്‍ ഉന്നയിക്കുന്നതെന്നും ആളുകള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കൗണ്‍സില്‍ ഇപ്പോള്‍ ഫേസ്ബുക്കിനോട് വിശദീകരണം ആരാഞ്ഞിട്ടുണ്ട്.

ഇന്ത്യയില്‍ ഇന്റനെറ്റിന്റെ കാര്യത്തില്‍ ഫ്രീബേസിക്ക്‌സ് പദ്ധതി നടപ്പാക്കുന്നതോടെ സമൂഹത്തിന്റെ താഴേത്തട്ടില്‍ കിടക്കുന്ന നിരവധി ആളുകളെ പട്ടിണിയില്‍നിന്ന് കൈപിടിച്ച് ഉയര്‍ത്താന്‍ സാധിക്കുമെന്നും ഇന്ത്യയിലെ നെറ്റ് ന്യൂട്രാലിറ്റിയെ സംരക്ഷിക്കുന്നു എന്ന് തുടങ്ങിയ വാദങ്ങളാണ് ഫേസ്ബുക്ക് പത്രങ്ങളിലൂടെ പരസ്യങ്ങളായി നല്‍കിയത്.