മാള്‍ഡയില്‍ വര്‍ഗ്ഗീയ കലാപമില്ല; ബി.എസ്.എഫും പ്രദേശവാസികളും തമ്മിലുള്ള സംഘര്‍ഷമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി

single-img
9 January 2016

mamatha banerji

ബംഗാളിലെ മാള്‍ഡയില്‍ വര്‍ഗീയ കലാപം നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.എസ്.എഫും പ്രദേശവാസികളും തമ്മിലുള്ള സംഘര്‍ഷമാണ് സ്ഥലത്ത് നടക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നുവെന്ന ആരോപണം ഇന്നലെയും മമത നിഷേധിച്ചിരുന്നു. മാള്‍ഡയിലെ കാലിയാചക്കില്‍ നടക്കുന്ന സംഘര്‍ഷത്തെക്കുറിച്ച് കേന്ദ്രം റിപ്പോര്‍ട്ട് തേടിയതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ വിശദീകരണം.