മഞ്ജുവാര്യരെ അധിക്ഷേപിക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍

single-img
6 January 2016

manju1നടി മഞ്ജുവാര്യരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍.തൃപ്പൂണിത്തുറ എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ റെജിയെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മഞ്ജുവിന്റെ ഫെയ്സ്ബുക്ക് പേജില്‍ അപമാനകരമായ കമന്റിട്ടതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.മോശമായ പരാമര്‍ശത്തെക്കുറിച്ച് മഞ്ജുവാര്യര്‍ ഡി.ജി.പി.ക്ക് ഫോണ്‍ചെയ്ത് പരാതിപ്പെടുകയായിരുന്നു. മഞ്ജുവാര്യര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഹൈടെക് സെല്‍ അന്വേഷണം നടത്തിരുന്നു. ഹൈടെക് സെല്ലിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തത്.അതേസമയം സമൂഹത്തിന്റെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്‍തന്നെ സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയതുകൊണ്ടാണ് പരാതി നല്‍കിയതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു