എം.പി.വീരേന്ദ്രകുമാര്‍ ശത്രുപക്ഷത്തെ ബന്ധു: കോടിയേരി ബാലകൃഷ്ണന്‍

single-img
6 January 2016

KODIYERI_BALA1ജനതാദള്‍ യു നേതാവ് എം.പി.വീരേന്ദ്രകുമാര്‍ ശത്രുപക്ഷത്തെ ബന്ധുവാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹം ഇടതുമുന്നണിയിലേക്ക് വരാന്‍ ഒരു നിലപാട് എടുത്താല്‍ തങ്ങളുടെ ഭാഗത്തുനിന്ന് ഒരു തടസ്സവുമുണ്ടാകില്ല.  അദ്ദേഹം ഇതുവരെ ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ യു.ഡി.എഫുമായി ഒത്തുപോകുന്നതല്ല. അവര്‍ ഇപ്പോള്‍ യു.ഡി.എഫിന്റെ ഭാഗമാണ്. ഒരു മന്ത്രിസ്ഥാനവും ഉണ്ട്. അതൊക്കെ ഉപേക്ഷിച്ചേ പോരാനാകൂ. അവരുടെ പാര്‍ട്ടി നിലപാട് എടുക്കട്ടെ. അപ്പോള്‍ ചര്‍ച്ച നടത്താം.