ഓരോ വീട്ടിലും ഒമ്പതുവാട്ടിന്റെ രണ്ട്‌ എല്‍.ഇ.ഡി. ബള്‍ബുകള്‍ കുറഞ്ഞ വിലയ്‌ക്കു നല്‍കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്‌

single-img
6 January 2016

aryadanകെ.എസ്‌.ഇ.ബിയുടെ ലാഭപ്രഭ പദ്ധതിയിന്‍കീഴില്‍ ഓരോ വീട്ടിലും ഒമ്പതുവാട്ടിന്റെ രണ്ട്‌ എല്‍.ഇ.ഡി. ബള്‍ബുകള്‍ കുറഞ്ഞ വിലയ്‌ക്കു നല്‍കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്‌.
400 രൂപയിലേറെ വിപണി വിലയുള്ള ബള്‍ബ്‌ ഒന്നിന്‌ 95 രൂപയ്‌ക്കാണ്‌ നല്‍കുന്നത്‌. മൂന്നു വര്‍ഷത്തെ വാറന്റിയുമുണ്ടാകും. 1000 വാട്‌സില്‍ താഴെ കണക്‌ടഡ്‌ ലോഡും പ്രതിമാസം 40 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗവുമുള്ള ആറു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക്‌ എല്‍.ഇ.ഡി. ബള്‍ബുകള്‍ സൗജന്യമായി നല്‍കും. ലാഭപ്രഭ മൂന്നാംഘട്ടത്തിന്‌ ഈ മാസം അവസാനം തുടക്കമാകുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
വീടുകളിലെ വൈദ്യുതി ഉപഭോഗം കാര്യക്ഷമവും ലാഭകരവുമാക്കുക എന്നതാണ്‌ മൂന്നാം സീസണിന്റെ പ്രധാന ലക്ഷ്യം.