അടൂരില്‍ അനാശാസ്യത്തിന് പിടിയിലായ സഹോദരിമാര്‍ സാമ്പത്തിക അടിത്തറയുള്ള വീടുകളിലെ അംഗങ്ങൾ;ഇരുവരുടെയും ഭർത്താക്കന്മാർ വിദേശത്ത്

single-img
6 January 2016

RacketEditഅടൂരില്‍ അനാശാസ്യത്തിന് ഇന്നലെ പിടിയിലായ സഹോദരിമാര്‍ നല്ല സാമ്പത്തിക അടിത്തറയുള്ള വീടുകളിലെ അംഗങ്ങളാണെന്നും കൂടുതല്‍ പണമുണ്ടാക്കാനുള്ള അത്യാഗ്രഹം കൊണ്ടാണ് ഇരുവരും വഴിവിട്ടിറങ്ങിയതെന്നും പൊലീസ്. വീട് വാടകയ്‌ക്കെടുത്തു അനാശാസ്യം നടത്തിവന്നതിന് അടൂരില്‍ ഇന്നലെ പിടിയിലായ സ്ത്രീകളുള്‍പ്പെടെയുള്ള സംഘവുമായി കൂടുതല്‍ പേര്‍ ബന്ധപ്പെട്ടിരുന്നതായി സംശയം. ഇവര്‍ക്കായുള്ള തെരച്ചില്‍ വ്യാപകമാക്കി. മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്‍മാരുമാണ് ഇന്നലെ പിടിയിലായത്.

കേന്ദ്രം നടത്തിപ്പുകാരി ചുനക്കര സ്വദേശി സുകുമാരി (39), സൗമ്യ (28), സഹോദരി സിനി (26) താമരക്കുളം പാലമുക്ക് പാലവിള കിഴക്കേതില്‍ ഷാജി (44), പത്തനാപുരം പിടവൂര്‍ വടക്കേതില്‍ അജയകുമാര്‍ (42) എന്നിവരാണ് ഇന്നലെ പിടിയിലായത്.

ഇതില്‍ സിനിയും സൗമ്യയുമാണ് സഹോദരിമാര്‍. ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ ഗള്‍ഫിലാണ്. ഇരുവരും നല്ല സാമ്പത്തികമുള്ള വീട്ടിലെ അംഗങ്ങളുമാണ്.

സുകുമാരിയാണ് പഴകുളം പതിനാലാം മൈലിനു സമീപം വീട് വാടകയ്‌ക്കെടുത്തിരുന്നത്. മൂന്നുമാസം മുമ്പാണ് വീട് വാടകയ്ക്കു നല്‍കിയത്. അന്നുമുതല്‍ അപരിചിതരായ സ്ത്രീകളും പുരുഷന്‍മാരും വീട്ടില്‍ വന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

പരാതികളെ തുടര്‍ന്ന് പോലീസ് നിരീക്ഷണം നടത്തിയിരുന്നു. ഇന്നലെ അടൂര്‍ സിഐ എം. ജി. സാബുവിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഘത്തില്‍ നിന്നു ഏഴ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഇവയിലെ നമ്പരുകള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ഇടപാടുകാരെ കുടുക്കാന്‍ ഇതു സഹായകമാകുമെന്നു കരുതുന്നു. പിടിയിലായ അജയകുമാറിന്റെ പക്കല്‍ നിന്ന് 10000രൂപയും ഷാജിയില്‍ നിന്ന് 7000രൂപയും പിടിച്ചെടുത്തു.

അടൂര്‍ സിഐ എം.ജി. സാബുവിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്.