ലോകത്തെ ഞെട്ടിച്ച് ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

single-img
6 January 2016

Kim Jong Unഉത്തരകൊറിയ നാലാം തവണയും വിജയകരമായി അണുപരീക്ഷണം നടത്തി. ഹൈഡ്രജൻ ബോംബിന്റെ പരീക്ഷണമാണ് വിജയകരമായി നടന്നത്.ലോകരാജ്യങ്ങളുമായി ബന്ധം പുലര്‍ത്താതെ ഒറ്റപ്പെട്ടു കഴിയുന്ന ഉത്തര കൊറിയയുടെ ആണവപരീക്ഷണം ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു. തലസ്ഥാനമായ പ്യോംഗ്യാംഗില്‍നിന്ന് 90 കിലോ മീറ്റര്‍ മാറിയുള്ള പ്രധാന ആണവപരീക്ഷണകേന്ദ്രത്തിനു സമീപം റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനം നടന്നത് ആണവപരീക്ഷണത്തെ തുടര്‍ന്നാണെന്ന് ദക്ഷിണ കൊറിയയും ജപ്പാനും ചൈനയും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തങ്ങള്‍ വിജയകരമായി ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചെന്ന അവകാശവാദവുമായി ഉത്തര കൊറിയ രംഗത്തെത്തിയത്.
ഉത്തര കൊറിയയുടെ നീക്കത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ദക്ഷിണ കൊറിയുടെ മന്ത്രിമാര്‍ യോഗം ചേര്‍ന്നു. ഉത്തര കൊറിയ മുമ്പ് ആണവ പരീക്ഷണം നടത്തിയ സ്ഥലത്തിനടുത്തുണ്ടായ ഭൂകമ്പമാണ് ദക്ഷിണ കൊറിയയെ ആശങ്കയിലാക്കിയത്. യു.എസ് ജിയോളജിക്കല്‍ സര്‍വെയുടെ റിപ്പോര്‍ട്ട് പ്രകാരം ഉത്തര കൊറിയ മുമ്പ് ആണവ പരീക്ഷണം നടത്തിയ ഇടത്തിന് 50 കിലോമീറ്റര്‍ അകലെ ഭൂമിക്ക് പത്തു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

ഇതിന് മുൻപ് 2006, 2009, 2013 എന്നീ വർഷങ്ങളിലായിരുന്നു ഉത്തരകൊറിയ അണു പരീക്ഷണം നടത്തിയത്.കിം ഇല്‍ സുങ് എന്ന കമ്യൂണിസ്റ്റ് സേശ്ചാതിപതിയുടെ കീഴില്‍ വിപ്ലവം നടത്തി സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഉത്തര കൊറിയ ഏകദേശം 60 വര്‍ഷങ്ങളായി ഒറ്റപ്പെട്ടു കഴിയുകയാണ്.കിം ഇല്‍ സുങിന്റെ കുടുംബ ഭരണമാണു ഉത്തര കൊറിയയിൽ