എസ്എൻഡിപി മൈക്രോഫിനാൻസിൽ തട്ടിപ്പ് 80.30 ലക്ഷത്തിന്റെതെന്ന് വിജിലൻസ്

single-img
6 January 2016

vellappally22_2എസ്.എൻ.ഡി.പിക്ക് കീഴിലുള്ള മൈക്രോ ഫിനാൻസ് പദ്ധതിയിൽ 80.3 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയെന്ന് വിജിലൻസ് തിരുവനന്തപുരം വിജിലൻസ് കോടതിയെ അറിയിച്ചു. രഹസ്യപരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്നും കോടതിയെ വിജിലൻസ് അറിയിച്ചു. തുടർന്ന് രഹസ്യ അന്വേഷണത്തിന്റെ റിപ്പോർട്ട് ഹാജരാക്കാൻ കോടതി വിജിലൻസിനോട് നിർദ്ദേശിച്ചു. മൈക്രോ ഫിനാൻസിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ നൽകിയ ഹർജിയിലാണ് വിജിലൻസ് നിലപാട് അറിയിച്ചത്.

തട്ടിപ്പ് നടന്നകാര്യം സർക്കാരിനെയും അറിയിച്ചിട്ടിണ്ടെന്ന് വിജിലൻസ്, കോടതിയെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം 11ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം നൽകി.

അതേസമയം, മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട് താൻ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്ന് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. കേസിനു പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു