ശൗചാലയമില്ലാത്ത സ്‌കൂളുകള്‍ക്ക് അടുത്ത അധ്യയന വര്‍ഷം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി

single-img
6 January 2016

abdurabbശൗചാലയമില്ലാത്ത സ്‌കൂളുകള്‍ക്ക് അടുത്ത അധ്യയന വര്‍ഷം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. കെട്ടിടങ്ങളുടെ സുരക്ഷിതത്വം മാത്രമല്ല, ശൗചാലയമടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കിയശേഷം മാത്രമേ സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കൂ.ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം 11ന് മുമ്പ് പൂര്‍ത്തിയാക്കും. സ്ഥലംമാറ്റം പൂര്‍ത്തിയാകുന്നതോടെ പുതിയ നിയമനം ആരംഭിക്കുമെന്നും മന്ത്രി  കൂട്ടിച്ചേര്‍ത്തു.