നെടുങ്കണ്ടം ടൗണിലെ വ്യാപാര സ്‌ഥാപനത്തില്‍ വന്‍ തീപിടിത്തത്തില്‍ കോടികളുടെ നഷ്‌ടം

single-img
5 January 2016

fire-01നെടുങ്കണ്ടം ടൗണിലെ വ്യാപാര സ്‌ഥാപനത്തില്‍ ഇന്നലെ രാവിലെയുണ്ടായ വന്‍ തീപിടിത്തത്തില്‍ കോടികളുടെ നഷ്‌ടം. തീയണയ്‌ക്കാനുള്ള ശ്രമത്തിനിടെ പുക ശ്വസിച്ച്‌ അസ്വസ്‌ഥരായ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം .മൂന്നരമണിക്കൂര്‍നീണ്ട കഠിന പ്രയത്നത്തിനൊടുവില്‍ പതിനൊന്നരയോടെയാണ്‌ അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്‌.
ചേമ്പളം കോഴിമല ജോബിന്‍, സഹോദരന്‍ എബിന്‍ എന്നിവരുടെ ഉടമസ്‌ഥതയില്‍ പടിഞ്ഞാറേക്കവല മാര്‍ക്കറ്റ്‌ ജങ്‌ഷനിലുള്ള സെന്റ്‌ ജോസഫ്‌ സ്‌റ്റോഴ്‌സാണ്‌ കത്തിനശിച്ചത്‌. നാലുകോടിയോളം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു.