മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം മാനിച്ച് ഇന്ത്യാ സന്ദര്‍ശനത്തിനിടെ തമിഴ്‌നാട്ടിലെത്തിയ വിദേശിസംഘവും മുണ്ടുടുത്ത് ക്ഷേത്രദര്‍ശനം നടത്തി

single-img
5 January 2016

284

മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം മാനിച്ച് ഇന്ത്യാ സന്ദര്‍ശനത്തിനിടെ തമിഴ്‌നാട്ടിലെത്തിയ വിദേശിസംഘവും മുണ്ടുടുത്ത് ക്ഷേത്രദര്‍ശനം നടത്തി. ജീന്‍സ്, ലെഗ്ഗിന്‍സ് എന്നിവ ധരിച്ചുള്ള ക്ഷേത്രദര്‍ശനം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി ഈ ആഴ്ചയാണ് പുറത്തു വന്നത്. ഇത് അറിഞ്ഞ സംഘം ക്ഷേത്ര ദര്‍ശനമെന്ന ആഗ്രഹത്തില്‍ നിന്നും പിന്മാറാതെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാകുകയായിരുന്നു.

പുതിയ മുണ്ട് വാങ്ങി ജീന്‍സിന് മുകളില്‍ ധരിച്ചാണ് സംഘം ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ഷര്‍ട്ട്, ജീന്‍സ്,ലെഗ്ഗിന്‍സ് തുടങ്ങിയ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് ക്ഷേത്രദര്‍ശനം നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ജനുവരി ഒന്നു മുതലാണ് തമിഴ്‌നാട്ടില്‍ നിലവില്‍ വന്നത്. ഇതേതുടര്‍ന്ന് ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് എത്തുന്നവര്‍ അതിനു മുകളില്‍ മുണ്ട് ധരിച്ചുകൊണ്ടാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത്.