പട്ടാളത്തിലെ പാചകക്കാരെ തമാശ കഥാപാത്രങ്ങളാക്കുന്ന ചലച്ചിത്രപ്രവർത്തകരും അത് കണ്ട് ചിരിക്കുന്ന നമ്മളും അറിയുക പത്താന്‍കോട്ടില്‍ കൊല്ലപ്പെട്ട ഹവീൽദാർ ജഗദീഷ് ചന്ദും ഒരു പാചകക്കാരനായിരുന്നു;സ്വന്തം കൈയ്യിൽ ആയുധമില്ലാഞ്ഞിട്ട് കൂടി തീവ്രവാദികളിൽ ഒരുവനെ കീഴ്പ്പെടുത്തി അവന്റെ ആയുധം തട്ടിയെടുത്ത് നിറയൊഴിച്ചു ഈ ധീരസൈനികൻ

single-img
5 January 2016
Havaldar Jagdish Chand

Havaldar Jagdish Chand

പത്താന്‍കോട് ആക്രമണത്തിൽ കൊല്ലപ്പെട്ട ധീരരക്തസാക്ഷി ഹവീൽദാർ ജഗദീഷ് ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സിലെ പാചകക്കാരനായിരുന്നു.തീവ്രവാദികൾ പഠാന്‍കോട്ട് വ്യോമതാവളത്തില്‍ കടന്നുകയറിയപ്പോൾ അടുക്കളയിലായിരുന്നു ഹവീൽദാർ ജഗദീഷ് ചന്ദ്.

ആക്രമണ വിവരം അറിഞ്ഞ ഹവീൽദാർ ജഗദീഷ് തീവ്രവാദികളിൽ ഒരുവനെ കീഴ്പ്പെടുത്തി അവന്റെ ആയുധം തട്ടിയെടുത്ത് രാജ്യത്തിന്റെ ശത്രുക്കൾക്ക് നേരെ നിറയൊഴിച്ചു.ഇതിനിടെയാണു ആക്രമണകാരികൾ ഹവീൽദാർ ജഗദീഷ് സിംഗിനു നേരെ നിറയൊഴിച്ചത്.

ഹിമാചൽ പ്രദേശിലെ ചമ്പയിൽ നിന്നുള്ളയാളാണു ഹവീൽദാർ ജഗദീഷ് ചന്ദ്.ഒരു ദിവസം മുൻപാണു അവധി കഴിഞ്ഞ് ഹവീൽദാർ തിരികെ എത്തിയത്.ഭാര്യയും രണ്ട് പെണ്മക്കളും ഒരു മകനും അടങ്ങിയതാണു ഹവീൽദാർ ജഗദീഷ് ചന്ദിന്റെ കുടുംബം