പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ഭീകരാക്രമണം നടത്തിയ ആറു ഭീകരരെയും വധിച്ചതായി പ്രതിരോധ മന്ത്രി

single-img
5 January 2016

06-manohar-parrikarപത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ഭീകരാക്രമണം നടത്തിയ ആറു ഭീകരരെയും വധിച്ചതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍. വ്യോമതാവളം ആക്രമിച്ച ഭീകരര്‍ ഉപയോഗിച്ചത് പാകിസ്താനില്‍ നിര്‍മിച്ച ആയുധങ്ങളാണെന്നും സൈനികര്‍ ഉപയോഗിക്കുന്ന തരത്തില്‍ മികച്ച നിലവാരമുള്ളവായണ്  അവയെന്നും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.ഭീകരര്‍ക്കെതിരെ പോരാടിയ സുരക്ഷാസേനയെ പരീഖര്‍ അഭിനന്ദിച്ചു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായും മന്ത്രി പറഞ്ഞു.ആക്രമണം നടത്തിയ ആറ് ഭീകരരെ വധിച്ചതായും താവളത്തിലെ തിരച്ചില്‍ നാളെ വരെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. വ്യോമതാവളം  സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പഠാന്‍കോട്ടില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല.എന്നാല്‍ തീവ്രവാദികള്‍ക്ക്  വ്യോമകേന്ദ്രത്തില്‍ കടക്കാന്‍ സാധിച്ചുവെന്നത് തന്നെ അലട്ടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.ആക്രമത്തില്‍ മരിച്ച സൈനികരെ യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സമാനമായി കാണുമെന്നും, ഇവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും മനോഹര്‍ പരീഖര്‍ പറഞ്ഞു.