പഠിപ്പ് മുടക്കി സമരം നടത്തിയാല്‍ നടപടിയെടുക്കാമെന്ന് ഹൈക്കോടതി

single-img
5 January 2016

17TV_SFI_1554283f

വിദ്യാര്‍ഥികള്‍ പഠനം മുടക്കി സമരം നടത്തിയാല്‍ പോലീസിനു നടപടിയെടുക്കാമെന്ന് ഹൈക്കോടതി. അധികൃതരുടെ പരാതി ലഭിച്ചാല്‍ പോലീസിന് സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ മാറ്റാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജസ്റ്റീസ് ചിദംബരേഷാണ് വിധി പ്രസ്താവിച്ചത്. കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡിസ് വിദ്യാര്‍ഥികളുടെ ഹര്‍ജിയിലാണ് വിധി.