പത്താന്‍കോട്ട് ഭീകരാക്രമണം:നടപടിയെടുക്കുമെന്ന് പാകിസ്താന്‍

single-img
5 January 2016

modi-nawaz-sharif_3d4b7c54-b3a2-11e5-9ceb-2d30c6caf0eaപത്താന്‍കോട്ട്‌ വ്യോമതാവളത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന്‌ എല്ലാവിധ സഹായവും വാഗ്‌ദാനം ചെയ്‌ത് പാകിസ്‌താന്‍. പഠാന്‍കോട്ട് ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പാകിസ്താന്‍. ആക്രമണ ത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്.

പത്താന്‍കോട്ട് ആക്രമണത്തില്‍ ഇന്ത്യയുടെ ആശങ്ക മോദി ഷെരീഫിനെ അറിയിച്ചു. ആക്രമണത്തില്‍ പങ്കുള്ള സംഘടനയ്ക്കും വ്യക്തികള്‍ക്കും എതിരെ പാകിസ്താന്റെ ഭാഗത്ത് നിന്ന് എത്രയും പെട്ടെന്ന് നടപടി വേണമെന്ന് മോദി ആവശ്യപ്പെട്ടു.

ഉച്ചകഴിഞ്ഞ്‌ 3.30ഓടെയാണ്‌ നവാസ്‌ ഷെരീഫ്‌ മോഡിയുമായി ഫോണില്‍ സംസാരിച്ചത്‌. നവാസ് ഷെരീഫ് പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച കാര്യം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.ഇതിനിടെ ആക്രമണം നടത്തിയ ഭീകരരുടെ പാകിസ്താന്‍ ബന്ധം തെളിയിക്കുന്ന രേഖകള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പാക് അധികൃതര്‍ക്ക് കൈമാറി. തുടര്‍ന്ന്‌ പാക്‌ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കുറിപ്പില്‍ വിഷയത്തില്‍ നടപടികള്‍ ആരംഭിച്ചതായി വ്യക്‌തമാക്കിയിരുന്നു.