കുമ്മനം രാജശേഖരൻ ആരുടെയൊക്കെ കാലിൽ വീണ് നമസ്‌ക്കരിക്കുന്നോ അവരെല്ലാം ഒന്ന് ജാഗ്രത പുലർത്തുന്നത് നല്ലതാണെന്ന് കോടിയേരി ബാലകൃഷ്ണൻ

single-img
5 January 2016

VS-new-stance-will-help-the-party-Kodiyeri12തിരുവനന്തപുരം:  കുമ്മനം രാജശേഖരൻ ആരുടെയൊക്കെ കാലിൽ വീണ് നമസ്‌ക്കരിക്കുന്നോ അവരെല്ലാം ഒന്ന് ജാഗ്രത പുലർത്തുന്നത് നല്ലതാണെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമ്മീസ് കാതോലിക്കാ ബാവയുടെ കാൽ കുമ്മനം തൊട്ട് വന്ദിച്ചതിനെ ഉദ്ദേശിച്ചായിരുന്നു കോടിയേരിയുടെ പ്രതികരണം.

മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊല്ലുന്നതിന് മുമ്പ് ഗോഡ്‌സെയും അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിച്ചിരുന്നു. എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ കൽബുർഗിയെ കൊന്ന കൊലയാളിയും നമസ്‌കരിച്ച് വന്ദിച്ചശേഷമാണ് വെടിവച്ചതെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജെ.ഡി(യു) സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാർ ശത്രുപക്ഷത്തുള്ള ബന്ധുവാണെന്നും കോടിയേരി പറഞ്ഞു. ആർ.എസ്.പിയേയും വീരേന്ദ്ര കുമാറിനേയും ഒരുപോലെ കാണേണ്ടതില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.