ഗോഡ്‌സെയുടെ ജന്മദിനം ഹിന്ദുമഹാസഭക്ക് ആചരിക്കാമെങ്കില്‍ ഇന്ദിരാ ഗാന്ധിയുടെ ഘാതകരെ ആദരിച്ചതില്‍ തെറ്റില്ലെന്ന് ശിരോമണി അകാലിദള്‍

single-img
5 January 2016

Indira_Gandhiന്യൂഡല്‍ഹി: ഗാന്ധിഘാതകന്‍ ഗോഡ്‌സെയുടെ ജന്മദിനം ഹിന്ദുമഹാസഭ ആചരിക്കുമ്പോള്‍ ഇന്ദിരാ ഗാന്ധിയുടെ ഘാതകരെ ആദരിച്ചതില്‍ തെറ്റില്ലെന്ന് ശിരോമണി അകാലിദള്‍ നേതാവ്. ഇന്ദിരാ ഗാന്ധി ഘാതകരെ ആദരിച്ചത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിഖ് വിദ്യാര്‍ത്ഥി ഫെഡറേഷനാണ് ഇന്ദിരാ ഗാന്ധിയുടെ ഘാതകര്‍ക്ക് ആദരവ് നല്‍കിയത്. അകാലിദള്‍ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സിഖ് വിശ്വാസത്തിന് വേണ്ടി രക്തസാക്ഷികള്‍ ആയവരെന്നാണ് ഇന്ദിരാ ഗാന്ധി ഘാതകരെ പുരോഹിതര്‍ വിശേഷിപ്പിച്ചത്.

സത്വന്ത് സിങ്, ബിയാന്ത് സിങ്, കെഹാര്‍ സിങ് എന്നിവരാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ വെടിവച്ച് കൊന്നത്. സത്വന്ത് സിങ്, ബിയാന്ത്, കെഹാര്‍ എന്നിവരെ  രക്തസാക്ഷികളായി പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ ചരമവാര്‍ഷികം ആചരിക്കുക മാത്രമാണ് ഫെഡറേഷന്‍ ചെയ്തതെന്ന് വിദ്യാര്‍ത്ഥി ഫെഡറേഷന്‍ നേതാവ് ഗുര്‍മീത് സിങ് പറഞ്ഞു.